കോവിഡ് കൺട്രോൾ റൂമിന് CPI(M) വാഹനം കൈമാറി
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾറൂം ആരംഭിക്കുന്നതിന്റെ ഭാഗമായി കൺട്രോൾ റൂമിലേക്കാവശ്യമായ വാഹനം സിപിഐ(എം) സൗജന്യമായി നൽകി. സിപിഐ(എം) പൂക്കാട് വെസ്റ്റ് ബ്രാഞ്ചാണ് വാഹനം കൈമാറിയത്. കാപ്പാട് ലോക്കൽ സെക്രട്ടറി എം നൗഫലും ബ്രാഞ്ച് സെക്രട്ടറി കെ കെ മനോജ് കുമാറും ചേർന്ന് വാഹനത്തിൻ്റെ താക്കോൽ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. മറ്റ് പഞ്ചായത്ത് അംഗങ്ങൾ സന്നദ്ധ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

