ചാരായം നിർമിക്കുന്നതിനായി സൂക്ഷിച്ച 100 ലിറ്ററോളം വരുന്ന കോട നശിപ്പിച്ചു
കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ കുട്ടത്തുകുന്ന് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ചാരായം നിർമിക്കുന്നതിനായി സൂക്ഷിച്ച 100 ലിറ്ററോളം വരുന്ന കോട പോലീസ് നശിപ്പിച്ചു. പിടിച്ചെടുത്ത് കോട നശിപ്പിച്ചശേഷം പാത്രങ്ങൾ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എസ്.ഐ. ഹാരോൾഡ് ജോർജ്, എസ്.ഐ. മുരളീധരൻ, CPO വിശാഖ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
