KOYILANDY DIARY.COM

The Perfect News Portal

എൽ.ഡി.എഫ്.ന് നന്ദി.. തെരഞ്ഞെടുപ്പ് വേളയിൽ കൊയിലാണ്ടി കടലോരം ആഹ്ളാദത്തിൽ

കൊയിലാണ്ടി >‘‘കടലിന്റെ മക്കളെ മനസ്സിലാക്കിയവരാണ് സംസ്ഥാന സര്‍ക്കാര്‍, അതുകൊണ്ടാണ് കൊയിലാണ്ടി ഹാര്‍ബര്‍ പൂര്‍ത്തീകരിച്ച്‌ ഞങ്ങളെ സഹായിക്കാന്‍ തയ്യാറായത്…’’ മത്സ്യത്തൊഴിലാളികളായ കൊല്ലത്തെ ബാബുവും പയ്യോളിയിലെ കബീറുമെല്ലാം ഒറ്റ വാക്കിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നന്മയെക്കുറിച്ച്‌ പറയുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് പ്രദേശത്തിന്റെ സ്വപ്ന പദ്ധതിയായ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്.

ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കിലോമീറ്ററുകള്‍ താണ്ടി ചോമ്ബാലിലും പുതിയാപ്പയിലും കടലിലിറങ്ങേണ്ടുന്ന അവസ്ഥയില്‍ നിന്ന് കൊയിലാണ്ടി കടലോരത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്കാണ് മോചനം ലഭിച്ചത്. 1996ലാണ് കൊയിലാണ്ടി ഹാര്‍ബറിനായി എംഎല്‍എയായിരുന്ന പി വിശ്വന്‍ ചെയര്‍മാനായി ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. 1999ല്‍ ഫിഷറീസ് മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്‍ ഇടപെട്ട് 2000 ത്തിലെ ബജറ്റില്‍ ഹാര്‍ബറിനെ കുറിച്ച്‌ പഠിക്കാന്‍ പത്തുലക്ഷം രൂപ അനുവദിച്ചു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഹാര്‍ബറിനെ അവഗണിച്ചു. മന്ത്രിയായിരുന്ന ശങ്കരനായിരുന്നു അന്നത്തെ കൊയിലാണ്ടി എംഎല്‍എ.

2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വീണ്ടും തീരദേശം ഉണരുന്നത്. ആദ്യ ബജറ്റില്‍ 34 കോടി രൂപ അനുവദിച്ചു. 2006 ഡിസംബര്‍ 17ന് തറക്കല്ലിട്ടു. 2007 ഒക്ടോബര്‍ മൂന്നിന് പ്രവൃത്തി ആരംഭിച്ചു. രണ്ടു വര്‍ഷംകൊണ്ട് പ്രവൃത്തിയുടെ മുന്നില്‍ രണ്ടുഭാഗവും തീര്‍ത്തു. എന്നാല്‍, യുഡിഎഫ് ഭരണകാലത്ത് വീണ്ടും പ്രവൃത്തി ഇഴഞ്ഞു. തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാരും കെ ദാസന്‍ എംഎല്‍എയും നാലു വര്‍ഷക്കാലം നടത്തിയ നിരന്തര ഇടപെടലാണ് പ്രവൃത്തി പൂര്‍ത്തീകരണത്തിലേക്കെത്തിച്ചത്.

Advertisements

വടക്കുഭാഗത്ത് 1600 മീറ്ററും തെക്കുഭാഗത്ത് 915 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മിച്ചു. 180 മീറ്റര്‍ നീളമുള്ള വാര്‍ഫ്, 5000 ചതുരശ്ര അടിയുള്ള ലേലപ്പുര, മലിനജല ശുദ്ധീകരണ പ്ലാന്റ്, റോഡുകള്‍, കാന്റീന്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. പുതിയാപ്പ ഹാര്‍ബറിനേക്കാള്‍ രണ്ടര ഇരട്ടിയും ചോമ്ബാല്‍ ഹാര്‍ബറിനേക്കാള്‍ മൂന്നര ഇരട്ടിയും വലിപ്പമേറിയതാണ് കൊയിലാണ്ടി ഹാര്‍ബര്‍. ആയിരത്തിരുന്നൂറോളം ബോട്ടുകള്‍ക്ക് നങ്കൂരമിടാം. പ്രതിവര്‍ഷം പതിനായിരം ടണ്‍ അധിക മത്സ്യ ഉല്‍പ്പാദനം നടക്കും. പ്രതികൂല കാലാവസ്ഥയിലും മത്സ്യബന്ധനം നടക്കുമെന്നതിനാല്‍ വര്‍ഷം 50 അധിക ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. 63.78 കോടി രൂപയാണ് പദ്ധതി ചെലവ്.

Share news

Leave a Reply

Your email address will not be published. Required fields are marked *