KOYILANDY DIARY

The Perfect News Portal

എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ പര്യടനം ആവേശോജ്ജ്വലം

കൊയിലാണ്ടി: എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ മണ്ഡലം പര്യടനത്തിൽ ചൊവ്വാഴ്ച ആവേശോജ്ജ്വലമായ വരവേൽപ്പാണ് വഴിനീളെ ലഭിച്ചത്. രാവിലെ കൊല്ലത്തു നിന്നാരംഭിച്ച പര്യടനത്തിൽ ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ കാണാനായി വൻ ജനാവലിയാണ് എത്തിച്ചേർന്നത്. ബൂത്ത് സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട മുഴുവൻ കേന്ദ്രങ്ങളിലും തികച്ചും വ്യത്യസ്ത രീതിയിലാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്. നെല്യാടിയിലും ഇല്ലത്തുതാഴെയും സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇല്ലത്തു താഴെ പ്രവർത്തകർ ഒരു വലിയ വാഴക്കുല നൽകിയാണ് സ്വീകരിച്ചപ്പോൾ തൊട്ടടുത്ത കേന്ദ്രമായ വെള്ളിലാട്ട് താഴെ ഒരു മുറം ജൈവ പച്ചക്കറിയുമായാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

ബാലസംഘം കൂട്ടുകാർ അവതരിപ്പിച്ച ഫ്ലാഷ് മോബ് കണ്ടതിനു ശേഷമാണ് സ്വീകരണം ആരംഭിച്ചത്. സൂത്ര കാട്ടിലും മണമൽ ക്ഷേത്ര പരിസരത്തും മീനമാസത്തിലെ അത്യുഷ്ണമായിട്ടും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഓരോ കേന്ദ്രത്തിലും പടക്കം പൊട്ടിച്ചും ചെണ്ടമേളത്തോടെയും മുത്തുക്കുടയുമായാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പന്തലായനി കൂമൻതോട് പരിസരത്ത് നടന്ന സ്വീകരണം ആവേശമായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. പ്രവർത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിനേശേഷം 3 മണിവരെ വിശ്രമമായിരുന്നെങ്കിലും പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ഥാനാർത്ഥിയെ കാണാനുള്ള ആളുകളുടെ തിരക്കായിരുന്നു, എല്ലാവരുമായി ഏറെ നേരം സംസാരിച്ചു. പലർക്കും പല പ്രയാസങ്ങൾ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരത്തിനായുള്ള ശ്രമം നടത്തുമെന്നും അവർക്ക് ഉറപ്പ്കൊടുത്തു.

ഉച്ചയ്ക്കുശേഷം പെരുവട്ടൂർ അമ്പലത്തൊടിയായിരുന്നു ആദ്യ സ്വികരണം. അറുവയൽ, ഒറ്റക്കണ്ടം, കാവും വട്ടം, മരുതൂര്, അണേല എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങൾക്കു ശേഷം വൈകുന്നേരത്തോടെ വരകുന്നിലെത്തി. കാളക്കണ്ടം, കോമത്തുകര, പയറ്റുവളപ്പിൽ, ഐസ് പ്ലാൻ്റ് റോഡ്, ചെറിയ മങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇ എം എസ് കോർണറിലാണ് ചൊവ്വാഴ്ചത്തെ പര്യടനം സമാപിച്ചത്. സ്ഥാനാർത്ഥിയോടൊപ്പം എൽ.ഡി.എഫ്. നേതാക്കളായ കെ ദാസൻ എം എൽ എ, എം പി ശിവാനന്ദൻ, കെ കെ മുഹമ്മദ്, ടി ചന്തു, എം പി ഷിബു, കെ ടി എം കോയ, എസ് സുനിൽ മോഹൻ, കെ സത്യൻ, എം പി അജിത, രമേശ് ചന്ദ്ര, രാമചന്ദ്രൻ കുയ്യാണ്ടി, സി സത്യചന്ദ്രൻ, ടി കെ ചന്ദ്രൻ, പി ബാബുരാജ്, കെ പി സുധ, സുരേഷ് ചങ്ങാടത്ത്, കെ ജീവാനന്ദൻ, എ.ജി. ലിജീഷ്, സതി കിഴക്കയിൽ, സി രമേശൻ, കെ രവീന്ദ്രൻ, പി കെ വിശ്വനാഥൻ, സി അശ്വനി ദേവ്, കെ ടി സിജേഷ്, ടി വി ദാമോദരൻ, എൻ കെ ഭാസ്ക്കരൻ, എം പത്മനാഭൻ, കെ ഷിജു, പി കെ ഭരതൻ എന്നിവരും പര്യടന പരിപാടിയിൽ ഉണ്ടായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *