KOYILANDY DIARY.COM

The Perfect News Portal

കോവിഡ് പ്രതിരോധ ജാഗ്രതയോടെ സ്കൂളുകളിൽ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി ക്ലാസുകൾ തുടങ്ങി

കൊയിലാണ്ടി: കോവിഡ് പ്രതിരോധ ജാഗ്രതയോടെ സ്കൂളുകളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. കൊയിലാണ്ടി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുമുമ്പേ ഫയർഫോഴ്‌സ് വിഭാഗം സ്കൂൾപരിസരവും ക്ലാസ്‌മുറികളും അണുവിമുക്തമാക്കി. തെർമൽ സ്‌കാനർ ഉപയോഗിച്ച് വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയതിന് ശേഷവുമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്.

ഒരു ബെഞ്ചിൽ ഒരുകുട്ടി എന്ന രീതിയിൽ 10 കുട്ടികളുള്ള ക്ലാസ്‌മുറികളാണ് സജ്ജമാക്കിയത്. ആവശ്യമായ സാനിറ്റൈസർ ആശ്രയ റെസിഡൻസ് അസോസിയേഷൻ, ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി, പന്തലായനി യുവജന ലൈബ്രറി, ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സെന്റർ മേഖലാ കമ്മിറ്റി, സേവാഭാരതി കൊയിലാണ്ടി എന്നിവരുടെ സഹകരണത്തോടെയാണ് ലഭ്യമാക്കിയത്.

നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട്, വാർഡ് കൗൺസിലർ പി. പ്രജിഷ, പി.ടി.എ. വൈസ്‌ പ്രസിഡണ്ട് അൻസാർ കൊല്ലം എന്നിവർ സ്കൂൾ സന്ദർശിച്ചു. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കോവിഡ് സെല്ലിൻ്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഊർജ്ജിത പ്രവർത്തനം നടത്തുമെന്ന് ഹെഡ്മാസ്റ്റർ സുരേന്ദ്രൻ പറഞ്ഞു.

Advertisements

പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ.എം. ബിനോയ് കുമാർ, പ്രിൻസിപ്പാൾ കെ. പ്രദീപ്കുമാർ, കെ. സജിത്ത്, ബിജു കളത്തിൽ, കെ. രാഹുൽ, ടി. ഖാലിദ്, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *