പുതുവത്സരാഘോഷത്തിനിടെ പോലീസിനെതിരെ അക്രമം: 4 പേർ റിമാൻ്റിൽ

കൊയിലാണ്ടി: പുതുവത്സരാഘോഷം അതിര് കടന്നപ്പോൾ കീഴരിയൂരിൽ പോലീസിനു നേരെ അക്രമം. നാല് പേർ അറസ്റ്റിൽ. കീഴരിയൂർ പുതിയോട്ടിൽ രതീഷ് (38), നടുക്കണ്ടി മിഥുൻ (22), മീത്തലെ അച്ചണ്ടിയിൽ ബിനീഷ് (38), മീത്തലെ അച്ചണ്ടിയിൽ അനീഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാല്പേരെയും കോടതി റിമാണ്ട് ചെയ്തു. പുതുവർഷ ദിനത്തിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മേപ്പയ്യൂർ കൊയിലാണ്ടി റോഡിൽ മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും ബഹളം വെക്കുയായിരുന്ന ഇവരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടും പോകാതെ പോലീസിനെ ആക്രമിക്കുകയായിരുന്നു.

എസ്.ഐ. പ്രസാദിനെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒന്നാം പ്രതിയെ ബലം പ്രയോഗിച്ച് ഇറക്കി കൊണ്ട് പോകുകയും, തുടർന്ന് കൂടുതൽ പോലീസെത്തി മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനും, പോലീസിനെ ആക്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.


