KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ കോവിഡ് രൂക്ഷമായി തുടരുന്നു. ഇന്ന് 30 പേർക്ക് കോവിഡ്

കൊയിലാണ്ടി: നഗരസഭയിൽ കോവിഡ് രൂക്ഷമായി തുടരുന്നു. ഇന്ന് 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരച്ചതിനെ തുടർന്ന് നാളെ മുതൽ നഗരസഭയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന് ചെയർമാൻ, ജനസേവന കേന്ദ്രം മാത്രം തുറന്ന് പ്രവർത്തിക്കും. താലൂക്കാശുപത്രിയിലെ നിരീക്ഷണത്തിലിരിക്കുന്ന രണ്ട് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. വാർഡുകളിൽ അണുനശീകരണം നടത്തിയിട്ടുണ്ട്. ജീവനക്കാർ പി.പി.ഇ കിറ്റ് ധരിച്ചാണ് ജോലിചെയ്യുന്നത്. നിയന്ത്രണം കൂടുതൽ കർശനമാക്കും. ആശുപത്രിയിൽ അത്യാവശ്യ ചികിത്സക്ക് മാത്രമേ സമീപിക്കാവൂ എന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

നഗരസഭയിലെ 2, 4,10, 13, 14, 21, 29, 35, 37, 40 വാർഡുകളിലാണ് ഇന്ന് 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. വ്യക്തമല്ലാത്ത 1 പോസിറ്റീവ് കേസും വേറെയുണ്ട്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ ടെസ്റ്റിൽ 17 പേർക്കും മറ്റുള്ളവർക്ക് ആന്റിജൻ ടെസ്റ്റിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി കൊയിലാണ്ടിയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സ്ഥിതിയാണ് കാണുന്നത്. ഇന്നത്തെ കണക്ക്കൂടി പരിശോധിക്കുമ്പോൾ അതീവ ഗുരുതര സാഹചര്യത്തിലേക്കാണ് കൊയിലാണ്ടി മാറുന്നതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തൽ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി രോഗവ്യാപനം തടയുന്നതിന് എല്ലാ പ്രവർത്തനവും നടത്തുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിലെ തിരക്ക് കുറക്കാൻ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളിൽ നിന്ന് നിരവധി പേർക്ക് സമ്പർക്കമുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ടായിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ആരോഗ്യ വിഭാഗവും പോലീസും ഇന്ന് രാവിലെ മുതൽ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Advertisements

കൊയിലാണ്ടി നമ്പ്രത്ത്കര എ. ആർ. ക്യാമ്പിലെ 3 പോലീസുകാർ്ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണാക്കുമെന്നാണ് അറിയുന്നത്. ഇതോടെ നിരവധി പോലീസുകരും നിരീക്ഷണത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *