KOYILANDY DIARY.COM

The Perfect News Portal

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻഎംഎംഎസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) ന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കാനാകുന്നത്. പരീക്ഷയിലൂടെയാണ് അർഹതപ്പെട്ട വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

 

 

സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അവസാന തീയതി 15-10-2024 ആണ്. അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷയോടൊപ്പം ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (55% മാർക്ക് ഏഴാം ക്ലാസിൽ ലഭിച്ചിരിക്കണം), പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്സി/എസ്ടി വിദ്യാർത്ഥികൾ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഭിന്നശേഷി വിദ്യാർത്ഥികൾ 40% ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം.

 

ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം. സ്കോളർഷിപ്പ് പരീക്ഷ 16-11-2024 ശനിയാഴ്ച രാവിലെ 10 മണിക്കും ഉച്ചക്ക് ശേഷം 1.30 നുമായി നടക്കും. വിശദവിവരങ്ങൾക്ക് https://nmmse.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Advertisements
Share news