KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭ 12-ാം വാർഡിൽ ഗേൾസ് സ്‌കൂളിന് കിഴക്ക്ഭാഗത്ത് താമസിക്കുന്ന പ്രവാസി  യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും ഇതേ വാർഡിൽ ഒരാൾക്ക് കോവിഡ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ഗൾഫിൽ നിന്ന് വന്നത്. 19-ാം തിയ്യതി താലൂക്കാശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വീട്ടിൽ തനിച്ച്  കോററ്റൈനിൽ  കഴിയുകയായിരുന്നത്കൊണ്ട് മറ്റ് സമ്പർക്കം തീരെ ഇല്ല എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. 

ഇന്നലെ നഗരസഭ 24-ാം വാർഡിൽ നടേരി മര്തൂരിൽ ഒരു പോസിറ്റീവ് കേസും സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്ന് എത്തിയ ആൾക്കാണ് കോവിഡ് രോഗം കണ്ടെത്തിയത്. ഇന്നും ഇന്നലെയുമായി നടത്തിയ 100ൽ അധികം പി.സി.ആർ. ടെസ്റ്റുകളുടെ റിസൽട്ട്കൂടി ലഭിക്കാനുണ്ടെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *