KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര സമര ചരിത്രത്തിൽ പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ചേമഞ്ചേരി സബ് രജിസ്‌ട്രാർ ഓഫീസിന്റ ഇപ്പോഴത്തെ അവസ്ഥയാണിത്. ദേശീയ പാതയോരത്ത് പൂക്കാട് ടൗണിനടുത്തുള്ള ഈ ചരിത്ര സ്മാരകം നശിച്ചു പോകുന്നത് ദിവസവും ഇത് വഴി കടന്നുപോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് നൊമ്പരമാവുന്നു. ഒരു കോടിയുടെ പുതിയ സ്‌മാരക മന്ദിരത്തിന് പദ്ധതിയുണ്ട് എന്ന് അറിയുന്നു. പക്ഷേ വളരെ ഏറെ കാലതാമസം ഈ കാര്യത്തിൽ ഉണ്ടാവുന്നു. ഈ സ്വാതന്ത്ര ദിനത്തിൽ നമുക്ക് ഈ ചരിത്രസ്മാരകം ഉടൻ സാധ്യമാകുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവുന്നതിനായി സമർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *