ഓൺലൈൻ പഠനത്തിനായി സേവാഭാരതി മുപ്പതോളം ടി.വി. വിതരണം ചെയ്തു

കൊയിലാണ്ടി: കോവിഡ് 19 കാരണം വിദ്യാലയങ്ങൾ തുറക്കാതെ ഓൺലൈൻ പഠനം നടപ്പിലാക്കിയതിനെ തുടർന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനു വേണ്ടി ടെലിവിഷൻ വാങ്ങാൻ കഴിയാത്ത കുടുംബങ്ങളിലെ 30 ഓളം വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ എത്തിച്ചു പഠന സൗകര്യം മൊരുക്കിയതായി സേവാഭാരതി ഭാരവാഹികൾ അറിയിച്ചു. ദേശീയ സേവാഭാരതിയുടെ “വിദ്യാദർശൻ ” പദ്ധതിയിൽ പെടുത്തിയാണ്. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂർ, അരിക്കുളം, മൂടാടി, എന്നീ പഞ്ചായത്തുകളിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ പഠന സൗകര്യം ഒരുക്കിയത്.
കാവുംവട്ടം വാസുദേവൻ മാസ്റ്റർ, ജിതിൻ രാജ് (മാനേജർ എസ്ബിഐ) മുരഹരി (മാനേജർ എസ്.ബി.ഐ) ചാലിൽ അശോകൻ (റിട്ട: എസ് ഐ) എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി (മേൽശാന്തി മുചുകന്ന്കോവിലകം ദേവസ്വം) ഗംഗാധരൻ മാസ്റ്റർ തിരുവങ്ങൂർ, ഡോക്ടർ പി സുനിൽ പുത്തൂർ, ദാമോദരൻ മാസ്റ്റർ, ശശി അമ്പാടി, സുജല കുമാരി, രാജേഷ്, തുടങ്ങിയവരാണ്, പ്രദീപ് പെരുവട്ടൂർ തുടങ്ങിയവർ വിതരണംചെയ്തു..
സേവാഭാരതി സംസ്ഥാന സംഘടനാ സിക്രട്ടറി യു.എൻ. ഹരിദാസ്, കോഴിക്കോട് ജില്ലാ സിക്രട്ടറി വി.എം മോഹനൻ, ജില്ലാ സേവാ പ്രമുഖ് രാജേഷ്, ജില്ലാ സഹകാര്യവാഹ് ശ്രീലു പുക്കാട്, രജി കെ.എം സുനിൽകുമാർ തിരുവങ്ങൂർ, മോഹനൻ കല്ലേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാദർശൻ പദ്ധതി നടപ്പിലാക്കിയത്.
