85 മത് ശിവഗിരി തീര്‍ത്ഥാടനത്തെ വരവേറ്റ് ഗുരുദേവ ഭക്തര്‍ വ്രതാരംഭം കുറിച്ചു

കോഴിക്കോട്: 85 മത് ശിവഗിരി തീര്‍ത്ഥാടനത്തെ വരവേറ്റ് കേരളത്തിനകത്തും പുറത്തുമുള്ള ഗുരുദേവ ഭക്തര്‍ ഇന്നലെ വ്രതാരംഭം കുറിച്ചു കൊണ്ട് പീതാംബര ദീക്ഷയണിഞ്ഞു. ഗുരുദേവ ശിഷ്യന്‍ ദിവ്യശ്രീ ചൈതന്യ സ്വാമികള്‍ സ്ഥാപിച്ച വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ഗുരുവരാശ്രമത്തില്‍ നടന്ന ജില്ലാതല പീതാംബര ദീക്ഷാ ചടങ്ങിന്റെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ടി.ഷനൂബ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
മുന്‍ യൂണിയന്‍ പ്രസിഡന്റ് പി.ബാലരാമന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തീര്‍ത്ഥാടന കമ്മിറ്റി കണ്‍വീനര്‍ പി.കെ. വിമലേശന്‍ വനിതാ സംഘം ഭാരവാഹികളായ കെ.വി. ശോഭ, ലീലവിമലേശന്‍, അശോകന്‍ ഗോവിന്ദപുരം എന്നിവര്‍ സംസാരിച്ചു.

