KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഡിവൈഎഫ്ഐ പാർസൽ പേപ്പറുകൾ കൈമാറി

കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഡിവൈഎഫ്ഐ പാർസൽ പേപ്പറുകൾ കൈമാറി.  അതിഥി തൊഴിലാളികൾ ഉൾപ്പെടെ നഗരസഭയുടെ 44 വാർഡുകളിലും ഒറ്റക്ക് താമസിക്കുന്നവർക്ക് പ്രതിദിനം 500ൽ അധികം പൊതിചോറുകൾ എത്തിച്ചു നൽകുന്ന കൊയിലാണ്ടി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് ഡിവൈഎഫ്ഐ കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വൽ പത്രക്കെട്ടുകൾ കൈമാറിയത്. ഓരോ വീടുകളിലും ക്യാമ്പുകളിലും എത്തിക്കേണ്ട പൊതി ചോറുകൾ തയ്യാറാക്കാനുള്ള പേപ്പറുകൾക്ക് ക്ഷാമം അനുഭവിക്കുന്ന സമയത്താണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ വീടുകൾ കയറി പേപ്പറുകൾ കളക്ട് ചെയ്തത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് എത്തിച്ച് നൽകിയത്.

ഡി.വൈഎഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് പേപ്പർ കെട്ടുകൾ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യന് കൈമാറി.  ഡിവൈഎഫ്.ഐ സെൻട്രൽ മേഖലാ പ്രസിഡണ്ട് വി.എം. അജീഷ്, മേഖലാ കമ്മിറ്റി അംഗങ്ങളായ അർജ്ജുൻ, അഭിൻ എന്നിവരും, അശ്വിൻ, ഫാസിൽ മറ്റ് നിരവധി പ്രവർത്തകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം വാഴഇലയും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വലിയ സംഭാവനയാണ് ഡിവൈഎഫ്ഐ നൽകിയത്. ക്വോറൻ്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചും, പൊരിവെയിലിൽ ഡ്യൂട്ടിചെയ്യേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർക്കും  പോലീസുകാർക്കും ഇളനീർ എത്തിച്ച് നൽകിയും, കോവിഡ് പ്രവർത്തനത്തിന് സമൂഹത്തിൽ വലിയ സംഭാവന നൽകി ഡിവൈഎഫ്.ഐ യുടെ സേവനപ്രവർത്തനം മുന്നേറുകയാണ്. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ സാനിറ്റൈസർ ഉൾപ്പെടെ താലൂക്കാശുപത്രിയിലും മറ്റ് ആരോഗ്യ പ്രവർത്തകർക്കും മാസ്ക്കുകൾ എത്തിച്ച് നൽകിയും കോവിഡിനെ പ്രതിരോധിക്കാൻ മുഴുവൻ പ്രവർത്തകരും സേവനപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. 

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *