KOYILANDY DIARY

The Perfect News Portal

80 വയസ‍ുകാരിയായ ആദിവാസി അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ 80 വയസ‍ുകാരിയായ ആദിവാസി അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു. വെണ്ടക്കംപൊയില്‍ കുര്യാട് ആദിവാസി കോളനിയിലെ ചിരുതയാണ് അന്തിയുറങ്ങാന്‍ പല വീടുകളില്‍ കയറിയിറങ്ങുന്നത്.

ഈ അമ്മയെ ഒരു ഭാഗത്ത് രോഗങ്ങള്‍ തളര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം കൈത്താങ്ങാവേണ്ട നാലു മക്കളും അമ്മയെ ഉപേക്ഷിച്ചു. ഭക്ഷണം കൊടുക്കാനും ചെലവിന് നല്‍കാനും മക്കളില്ല. വേദന പറഞ്ഞറിയിക്കാന്‍ പോലും ഈ അമ്മക്ക് നിവൃത്തിയില്ല. എണ്‍പത് കഴിഞ്ഞ ആദിവാസി അമ്മയുടെ നിസഹായതയാണിത്.

ഊരുമൂപ്പന്‍ കോര്‍മന്റെ താല്‍ക്കാലിക സംരക്ഷണത്തിലാണ് ചിരുത ഇപ്പോള്‍. നാലു മക്കളെ പ്രസവിച്ച അമ്മക്ക് ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ മൂലം അടിയന്തിര ശസ്ത്രക്രിയ ആവശ്യമുണ്ട്. സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ അരി വാങ്ങാന്‍ പോലും നിവൃത്തിയുമില്ല.

Advertisements