കൊല്ലം ചിറയ്ക്ക് സമീപം കാർ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് 7 പേർക്ക് പരിക്ക്.
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കാർ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് 7 പേർക്ക് പരിക്ക്. സകൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിയ്യൂർ സ്വദേശി ജുബീഷ് (38), ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി അമ്മദ് (62), ആയിശ (56), മൂസ്സ (60), അഫ്നാൻ (20) എന്നിവർക്കും കാർ യാത്രക്കാരായ ജയേഷ് (42), രാജേഷ് (38) എന്നിവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന KL18 AD 3740 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ ബൈക്കുകളിൽ ഇടിച്ചശേഷം മരത്തിലിടിച്ചാണ് നിന്നത്. കാറിൻ്റെ മുൻവശം പാടേ തകർന്നിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും പാടേ തകർന്നിട്ടുണ്ട്.





