KOYILANDY DIARY.COM

The Perfect News Portal

ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിലിടിഞ്ഞുവീണ് 7 പേർ മരിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിലിടിഞ്ഞുവീണ് 7 പേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. യുപിയിലെ മൗ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 5 സ്ത്രീകളും 2 കുട്ടികളുമാണ് മരിച്ചത്. പാട്ടും ആഘോഷങ്ങളുമായി സഞ്ചരിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തിനു മീതെ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Share news