51 കാരി ഷോക്കേറ്റ് മരിച്ചു, ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കാരക്കോണത്ത് 51 കാരി ഷോക്കേറ്റ് മരിച്ചു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ഇരുപത്തിയെട്ടുകാരനായ ഭര്‍ത്താവ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് ശാഖാകുമാരിയെ ഭര്‍ത്താവ് കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അശുപത്രിയിലെത്തിക്കുമ്ബോഴേക്ക് മരണം സംഭവിച്ചിരുന്നു. വീട്ടില്‍വച്ചു ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ ചില സംശയങ്ങള്‍ പൊലീസിനോട് പറഞ്ഞതോടെയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്.

ശാഖാകുമാരിയുടെ വീട്ടില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുന്‍പാണ് ശാഖാകുമാരിയും അരുണും വിവാഹിതരായത്.

