KOYILANDY DIARY

The Perfect News Portal

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ബാങ്ക്, റെയില്‍വെ, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എന്നവരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത. എന്നാല്‍ പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് വ്യാപാര വ്യവസായ സമിതി അറിയിച്ചിരുന്നു.

ഒരു വര്‍ഷം ഒരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതാണ് പണിമുടക്ക് ആഹ്വാനം ചെയ്യാനുള്ള പ്രധാനകാരണം. കണക്കുകള്‍ പ്രകാരം 2015 ല്‍ 1.55 ലക്ഷവും 2016 ല്‍ 2.31 ലക്ഷം ജോലിയും മാത്രമെ കേന്ദ്ര സര്‍ക്കാരിന് സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളു. കൂടാതെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയും ഉണ്ടായി. ജിഎഎസ്ടി മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതും പ്രതിഷേധത്തിന് കാരണമാകുന്നു.

ആശുപത്രി, പാല്‍, പത്രം, വിനോദസഞ്ചാരികള്‍, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *