KOYILANDY DIARY.COM

The Perfect News Portal

41-ാംമത് കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്

41-ാംമത് കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിലശ്ശേരി നായനാർ മിനി സ്റ്റേഡിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള സൈക്കിൾ പോളോ വൈസ് പ്രസിഡൻറ് വി എം മോഹനൻ അധ്യക്ഷത വഹിച്ചു. എം രാജൻ കാപ്പാട്, ടി കെ മനോജ് ഗുരുക്കൾ, സിംല അബ്ദുറഹിമാൻ, പ്രേമചന്ദ്രൻ സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്ഥാന സൈക്കിൾ പോളോ അസോസിയേഷൻ അംഗം ടി .എം അബ്ദുറഹിമാൻ സ്വാഗതവും, അസോസിയേഷൻ ജോയിൻ സെക്രട്ടറി കെ കെ ദാസൻ നന്ദിയും പറഞ്ഞു.
മത്സരഫലങ്ങൾ:
  1. പുരുഷ വിഭാഗം: ഒന്നാം സ്ഥാനം റൈസിംഗ് സ്റ്റാർസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് കൊയിലാണ്ടി.
  2. രണ്ടാം സ്ഥാനം: സ്പോർട്സ് അക്കാദമി പുതുപ്പാടി.
  3. മൂന്നാം സ്ഥാനം: യുവതരംഗ് സ്പോർട്സ് ക്ലബ് ഈങ്ങാപ്പുഴ.
  • വനിതാ വിഭാഗം: ഒന്നാം സ്ഥാനം: മലബാർ അക്വാ ടൂൾസ് കോരപ്പുഴ.
  • രണ്ടാം സ്ഥാനം: റെഡ് സ്റ്റാർ ഇലക്കര.
  • മൂന്നാം സ്ഥാനം: റൈസിംഗ് സ്റ്റാർ സ്പോർട് ആൻഡ് ആർട്സ് ക്ലബ്ബ് കൊയിലാണ്ടി.
  1. ജൂനിയർ ബോയ്സ്: ഒന്നാം സ്ഥാനം റൈസിംഗ് സ്റ്റാർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ്
  2. രണ്ടാം സ്ഥാനം: സ്പോർട്സ് അക്കാദമി പുതുപ്പാടി
  3. മൂന്നാംസ്ഥാനം: സി .വി എൻ സ്പോർട്സ് കളരി കോരപ്പുഴ
  • ജൂനിയർ ഗേൾസ് വിഭാഗം: ഒന്നാം സ്ഥാനം: റൈസിംഗ് സ്റ്റാർസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്.
  • രണ്ടാം സ്ഥാനം: സ്പോർട്സ് അക്കാദമി പുതുപ്പാടി.
  • മൂന്നാം സ്ഥാനം : ഒളിമ്പിക് ഹെൽത്ത് ക്ലബ്ബ് മലാപ്പറമ്പ്.
  1. സബ്ജൂനിയർ ബോയ്സ്: ഒന്നാം സ്ഥാനം: റൈസിംഗ് സ്റ്റാർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ്
  2. രണ്ടാം സ്ഥാനം: യുവ തരംഗ് ഈങ്ങാപ്പുഴ.
  3. മൂന്നാം സ്ഥാനം: ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കരുവിശ്ശേരി.
  • സബ്ജൂനിയർ ഗേൾസ്: ഒന്നാം സ്ഥാനം: റൈസിംഗ് സ്റ്റാർ കൊയിലാണ്ടി.
  • രണ്ടാം സ്ഥാനം: യുവ തരംഗ് ഈങ്ങാപ്പുഴ
  •  മൂന്നാം സ്ഥാനം: ബീച്ച് റൈഡേഴ്സ് ക്ലബ്ബ് കാപ്പാട്.
വിജയികൾക്കുള്ള സമ്മാനദാനം സംസ്ഥാന സൈക്കിൾ പോളോ സീനിയർ വൈസ് പ്രസിഡണ്ട് വി.എം മോഹനൻ മാസ്റ്റർ നിർവഹിച്ചു.
Share news