KOYILANDY DIARY.COM

The Perfect News Portal

400 വര്‍ഷത്തിന് ശേഷം വ്യാഴവും ശനിയും സംഗമിക്കും – ഇന്ന് ക്രിസ്മസ് നക്ഷത്ര സംഗമം!!

400 വര്‍ഷത്തിന് ശേഷം ഇന്ന് വാന നിരീക്ഷകര്‍ക്ക് പുതിയൊരു വിരുന്നൊരുങ്ങും. വ്യാഴവും ശനിയും സംഗമിക്കുന്ന ഇന്ന് വൈകീട്ട് സൂര്യാസ്തമയത്തിന് ശേഷം തെക്ക് പടിഞ്ഞാറന്‍ മാനത്ത് നേര്‍ക്കുനേര്‍ വരുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. രണ്ടാം സ്ഥാനം ശനിക്കും. ക്രിസ്മസ് ആഘോഷങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് ഈ അപൂര്‍വ സംഗമം വരുന്നത്.

ഈ ഗ്രഹസംഗമം ഭൂമിയില്‍ നിന്നുള്ള ഒരു വെറും കാഴ്ച്ചയാണ്. യഥാര്‍ത്ഥത്തില്‍ ഈ ഗ്രഹങ്ങള്‍ കോടിക്കണക്കിന് കിലോ മീറ്ററുകള്‍ ദൂരെയാണ്. ക്യത്യമായി പറഞ്ഞാല്‍ 397 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ സംഗമിച്ചത്. 1623 ജൂലായ് പതിനാറിനായിരുന്നു സംഗമം. 5 ആര്‍ക്ക് മിനുട്ട് ദൂരത്തിലായിരുന്നു ഇവ ഉണ്ടായിരുന്നത്. അതിന് മുമ്ബ് മധ്യകാലഘട്ടത്തിലായിരുന്നു ഇവര്‍ നേര്‍ക്കുനേര്‍ വന്നത്. 1226ലായിരുന്നു ഈ സംഗമം. എല്ലാ 20 വര്‍ഷം കൂടുമ്ബോഴും ഈ ഗ്രഹങ്ങള്‍ അടുത്ത് വരാറുണ്ട്. പക്ഷേ ഇത്തവണത്തേത് കണ്ണുകൊണ്ട് കാണാന്‍ പോലും കഴിയാത്ത അത്ര അടുപ്പത്തിലായിരിക്കും.

1623ല്‍ ഗലീലിയോ ഗലീലി ജീവിച്ചിരുന്ന കാലത്താണ് ഇതുപോലൊരു അടുപ്പം ഈ ഗ്രഹങ്ങള്‍ തമ്മിലുണ്ടായത്. ഇനി 2080ലാണ് ഉണ്ടാവുക. അതായത് 60 കൊല്ലം ഇനി കാത്തിരിക്കേണ്ടി വരും. ഈ മഹാസംഗമം ലോകത്ത് എവിടെ വെച്ച്‌ വേണമെങ്കിലും കാണാന്‍ നമുക്ക് സാധിക്കും. അതിനായി മറ്റ് ഗാഡ്ജറ്റുകളുടെ സഹായമൊന്നും വേണ്ടതില്ല. അതേസമയം ബൈനോക്കുലറുകളോ ടെലസ്‌കോപ്പുകളോ ഉണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ദൃശ്യാനുഭവം നിങ്ങള്‍ക്ക് ലഭിക്കും. ഒരുപക്ഷേ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കാണാന്‍ സാധിച്ചേക്കും.

Advertisements

അധികം വെളിച്ചമില്ലാത്തതും തെക്കുപടിഞ്ഞാറന്‍ മാനം നന്നായി കാണാവുന്നതുമായി സ്ഥലത്ത് നിന്ന് നേരം ഇരുട്ടുന്നതോടെ നോക്കിയാല്‍ ഈ സംഗമം കാണാന്‍ സാധിക്കും. പടിഞ്ഞാറന്‍ മാനത്ത് ക്രിസ്മസ് നക്ഷത്രം ഉദിക്കുമെന്ന് പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നത് കൊണ്ടായിരിക്കും ഈ സംഗമത്തിന് ആ പേര് വന്നത്. അതേസമയം ആകാശം തെളിഞ്ഞിരുന്നാല്‍ മാത്രമേ ഇവ ദൃശ്യമാകൂ. രാത്രി എട്ട് മണിക്ക് ശേഷം കാണാന്‍ സാധിക്കില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *