KOYILANDY DIARY

The Perfect News Portal

കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്തതിന് ഭർത്താവായ ബിജെപി പ്രവർത്തകൻ വീട് കയറി അക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും അപായപ്പെടുത്താൻ ശ്രമം: 2 പേർക്ക് പരുക്ക്

കൊയിലാണ്ടി : നഗരസഭയിലെ 32-ാം വാർഡിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി സുനിതയ്ക്ക് വോട്ട് ചെയ്യാത്തതിൻ്റെ ദേഷ്യത്തിന് ഭർത്താവായ ബി.ജെ.പി. പ്രവർത്തകൻ കുറ്റിവയലിൽ വിനയൻ എന്നയാൾ അയൽ വീട്ടിൽ കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുകയും തടയാൻ ചെന്ന യദിൻ ദേവിനെയും, അമൽജിത്തിനെയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. കുറ്റിവയലിൽ സുരേഷ് ബാബുവിൻ്റെ മകനായ യദിൻ ദേവിന് കൈക്കും, അടുത്ത ബന്ധുവായ അമൽജിത്ത് കഴുത്തിനുമാണ് മരുക്കേറ്റത്. വീടിൻ്റെ മുറ്റത്തുള്ള സൈക്കിൾ എടുത്ത് ജനൽ ഗ്ലാസുകളും അകത്തെ അലമാരയും മറ്റും അടിച്ച് തകർത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ വേളയിൽ വിനയൻ പലപ്പോഴും വീട്ടിൽവന്ന് നിർബന്ധമായും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഇവർക്ക് നഗരസഭയിലെ 19-ാം വാർഡിലും വോട്ടുണ്ടായിരുന്നു. ഈ കുടുംബത്തിലെ എല്ലാവരും തെരഞ്ഞെടുപ്പ് സമയത്ത് അണേലയിലെ 19-ാം വാർഡിലെ വീട്ടിലായിരുന്നു താമസം. അതോടെ ഇവർ വോട്ടെടുപ്പ് ദിവസം 19-ാം വാർഡിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.

ഇത് മനസിലാക്കിയ പ്രതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടുകാരെ അസഭ്യം പറയൽ പതിവായിരുന്നു. കൊയിലാണ്ടിയിലെ ബിജെപി നേതാക്കളുമായി ഉറ്റബന്ധം പുലർത്തിവരുന്ന ഇയാൾ കൊയിലാണ്ടി താമരശ്ശേരി റോഡിലെ ടോൾ ബൂത്തിന് സമീപം മത്സ്യ കച്ചവടം നടത്തുന്ന ആളാണ്. പരുക്കേറ്റ രണ്ട് പേരെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണെന്നാണ് അറിയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *