KOYILANDY DIARY.COM

The Perfect News Portal

മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി; കെ എൻ ​ബാല​ഗോപാൽ

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ​ബാല​ഗോപാൽ. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പ​ദ്ധതിയായ പുനർ​ഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ് ഈ വർഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നൽ നൽകും. കായിക സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Share news