കൊയിലാണ്ടിയില്‍ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ൩ വിദ്യാത്ഥികള്‍ക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയിൽ: കൊയിലാണ്ടി കുറുവങ്ങാട് ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മലബാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. നന്ദകിഷോര്‍ കരുനാഗപ്പള്ളി സ്വദേശിയും മറ്റ് രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളുമാണ്. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. കുറുവങ്ങാട് അക്വഡക്റ്റിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ആണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 2 മണിയോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നെന്നാണ് അറിയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.



