KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് ബൈക്കും ഇന്നോവ കാറും ഇടിച്ച് 3 പേർക്ക് പരിക്ക്.

ബൈക്കും ഇന്നോവ കാറും ഇടിച്ച് 3 പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക്ശേഷം മൂന്നു മണിയോട് കൂടിയാണ് കൊയിലാണ്ടി ക്രിസ്ത്യൻ പള്ളിക്ക് സമീപം കൊയിലാണ്ടി ഭാഗത്തെക്ക്  വരികയായിരുന്ന ബൈക്കും ഇതേ ദിശയിൽ വരികയായിരുന്ന മഹീന്ദ്ര കാറും സ്കുട്ടിയും തമ്മിൽ തട്ടുകയും ബൈക്ക് ഓടിച്ചയാള്‍ ഈ  കാറിനടിയിൽ പെടുകയുായിരുന്നു.

 

ഇദ്ദേഹത്തെ കാർ ഉയർത്തി പുറത്തെടുത്ത് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും സാരമായ പരിക്കുള്ളതിനാൽ പിന്നിട് കോഴിക്കോട് മെഡിക്കൽ കോളിജിലേക്ക് കൊണ്ടുപോയി. ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവതിക്കും,സ്കൂട്ടി ഓടിച്ച യുവതിക്കും ചെറിയ പരിക്കുണ്ട്.

അറിയിപ്പ് കിട്ടിയതിനെതുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിരുന്നു. സ്റ്റേഷൻ ഓ,ഫീസർ സി പി ആനന്ദൻ സേനാംഗങ്ങൾ ആയ മജീദ് ജനാർദ്ദനൻ, ഹേമന്ദ്, നിധി പ്രസാദ്, ശ്രീരാഗ് അരുൺ, റഷീദ്, ബാലൻ, രാകേഷ്, രാജീവ് എന്നിവർ  രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisements
Share news