KOYILANDY DIARY

The Perfect News Portal

നടുവണ്ണൂർ: നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛദന കർമവും യാത്രയയപ്പും നടന്നു. ഈ വർഷം വിരമിക്കുന്ന ചിത്രകല, സ്കൗട്ട് അധ്യാപകൻ കെ.സി. രാജീവൻ മാസ്റ്ററാണ് ഗാന്ധി പ്രതിമ സ്കൂളിന് സമർപ്പിച്ചത്. വൈകുന്നേരം നാലു മണിയോടെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഗാന്ധി പ്രതിമയുടെ അനാച്ഛദന കർമം നിർവഹിച്ചു. ഇരുപത്തിനാലോളം വർഷത്തോളം ഈ സ്കൂളിൽ ചിത്രകല,സ്കൗട്ട് അധ്യാപകനായ രാജീവൻ മാസ്റ്റർ സ്കൂളിനോട് വിട പറയുമ്പോൾ സ്വന്തം ചിലവിൽ ഗാന്ധി പ്രതിമ സ്കൂളിന് നിർമിച്ച് നല്കി അധ്യാപക സമൂഹത്തിന് മാതൃകയായി.
വൈകുന്നേരം നാലു മണിയോടെ മന്ത്രി പ്രതിമ അനാച്ഛാദന കർമം നിർവഹിച്ചതിനെ തുടർന്ന് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പാൾ ഇ.കെ.ഷാമിനി ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡൻ്റ് അഷ്റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു.
സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ടി.മുനാസ് മാസ്റ്റർ, കെ.സി.രാജീവൻ മാസ്റ്റർ, ടി.എം.സുരേഷ് ബാബു മാസ്റ്റർ, എൻ.കെ.പങ്കജാക്ഷി ടീച്ചർ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ മാസ്റ്റർ, പ്രശസ്ത ചിത്രകാരൻ വിഷ്ണു നമ്പൂതിരി മാസ്റ്റർ എന്നിവർ ഉപഹാരം സമർപ്പിച്ചു.കൂടാതെ ഹാരി സതീഷ്, അഭിനവ്, അലൻ കി ഷൻ, ശ്രീഹരി എന്നീ വിദ്യാർത്ഥികൾ വരച്ച രാജീവൻ മാസ്റ്ററുടെ ചിത്രങ്ങളുടെ സമർപ്പണവും നടന്നു.
ചിത്രകല അധ്യാപകൻ കൂടിയായ കെ.സി.രാജീവൻ മാസ്റ്ററോടുള്ള സ്നേഹാദര സൂചകമായി ഒരുക്കിയ ‘രാജീവം’ ചിത്രപ്രദർശനം ചലച്ചിത്ര സംവിധായകൻ ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എം.ശശി, വിഷ്ണു നമ്പൂതിരി മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം, ടി.സി.സുരേന്ദ്രൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ജലീൽ, വാർഡ് മെമ്പർ സജീവൻ മക്കാട്ട്, എസ്.എം.സി.ചെയർമാൻ ഷിബീഷ് നടുവണ്ണൂർ, ജിജിഷ് മോൻ, എ.പി.ഷാജി മാസ്റ്റർ, എം.കെ.പരീത് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സുധീഷ് മാസ്റ്റർ, ബാബുവടക്കയിൽ, ആദർശ് പുതുശ്ശേരി, ഇ.അഹമ്മദ് മാസ്റ്റർ, ടി. പക്കർ, അശോകൻ പുതുക്കുടി, സുഹാജ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ പ്രധാനാധ്യാപകൻ ടി. മുനാസ് മാസ്റ്റർ, കെ.സി.രാജീവൻ മാസ്റ്റർ, ടി.എം.സുരേഷ് ബാബു മാസ്റ്റർ,എൻ.കെ.പങ്കജാക്ഷി ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി. ഡപ്യൂട്ടി എച്ച്.എം. എ. ഷീജ ടീച്ചർ നന്ദി പറഞ്ഞു.