20000 ലിറ്റർ മണ്ണെണ്ണ പിടികൂടി

കൊയിലാണ്ടി: ജിഎസ്ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് 20000 ലിറ്റർ മണ്ണെണ്ണ പിടികൂടി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ ജി.എസ്‌ടി നിയമപ്രകാരമുള്ള യാതൊരു രേഖകളുമില്ലാതെ ടാങ്കർ ലോറിയിൽ കൊണ്ടുവരികയായിരുന്ന 20000 ലിറ്റർ വെള്ള മണ്ണെണ്ണയാണ് കൊയിലാണ്ടി ജി. എസ്.ടി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ പിടികൂടിയത്.

ജി.എസ് ടി എൻഫോഴ്സ്മെൻറ് വിഭാഗം ജോ. കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ എന്നിവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ജി. വി. പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ഇ.കെ. ശിവദാസൻ, വി. ജെ, റിൻസ്, ജെ. ബിജു, കെ.പി. രാജേഷ്, സി. ബിനു, പി. ജിതിൻ ബാബു, കെ ലതീഷ്, അസി. ഓഫീസർമാരായ പി.കെ. നിജാസ്, കെ. ബിനേഷ്, പി.വി. സുകുമാരൻ എന്നിവരടങ്ങിയ സ്ക്വാഡാണ് പുലർച്ചെ മൂന്ന് മണിക്ക് കർണ്ണാടക രജിസ്ട്രേഷനിലുള്ള ടാങ്കർ ലോറി പിടികൂടിയത്. കേരളത്തിലെക്ക് വ്യാപകമായി ടാങ്കർ ലോറിയിൽ വെള്ള മണ്ണെണ്ണ കടത്തുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. മറ്റൊരു ടാങ്കർ ലോറിയും മണ്ണെണ്ണയുമായി തളിപ്പറമ്പിൽ വെച്ച് പിടികൂടിയിട്ടുണ്ട്.

