പുളിയഞ്ചേരി യു.പി.സ്കൂളിലെ 1978-79ലെ ഏഴാം ക്ലാസ്സ് ബാച്ച് ചങ്ങാതികൂട്ടം – സ്നേഹ സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: ചങ്ങാതികൂട്ടം – സ്നേഹ സംഗമം. പുളിയഞ്ചേരി യു.പി.സ്കൂളിലെ 1978 – 79ലെ ഏഴാം ക്ലാസ്സ് ബാച്ചിന്റെ ഒത്തുകൂടൽ കൊല്ലം ചിറക് സമീപമുള്ള ലെയ്ക്ക് വ്യു ഓഡിറ്റോറിയത്തിൽ ചേർന്നു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാലചന്ദ്രൻ നാമംഗലത്ത് അധ്യക്ഷത വഹിച്ചു. ദിനേശൻ കെ.വി, സുരേഷ് എം.കെ, ശ്രീധരൻ, അജിത പി എന്നിവർ സംസാരിച്ചു.

JCI യുടെ അവാർഡ് ലഭിച്ച വടകര ട്രാഫികിലെ ഹോംഗാർഡ് സന്തോഷ് എ.ടി യെ യോഗം ആദരിച്ചു. 44 വർഷങ്ങൾക്കപ്പുറത്തെ സൗഹൃദം പുതുക്കാനായി 40 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അടുത്ത വർഷം വീണ്ടും സംഗമിക്കാൻ തൂരുമാനിച്ചു. ഗംഗാധരൻ MV സ്വാഗതവും സത്യൻ Tk നന്ദിയും പറഞ്ഞു.
