KOYILANDY DIARY.COM

The Perfect News Portal

കുഞ്ഞാറ്റക്കൂട്ടം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിലെ ബാലവേദി കൂട്ടുകാർ ഒത്തുചേർന്ന് കളികളും നാടൻപാട്ടുകളുമായി തിമർത്തു. കലാഭവൻ മണി പുരസ്ക്കാര ജേതാവ് ബിജു അരിക്കുളം നേതൃത്വം നൽകി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര സെക്രട്ടറി പി.ശ്രീജിത്ത്, ഭരണ സമിതി അംഗങ്ങളായ സി.കെ. ബാലകൃഷ്ണൻ, ഇ എം. നാരായണൻ, ബി. ഡെലീഷ്, ഐ. ശ്രീനിവാസൻ, ടി.പി. അബു, ഷൈമ കെ. കെ, സഫീറ കാര്യാത്ത്, ആതിര ടി.എം എന്നിവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി അയന വിജിത്ത് (പ്രസിഡണ്ട്), ഗീതാഞ്ജലി ലാൽപുരി (സെക്രട്ടറി), പ ആർണവ്.വി, നൈതിക് റാം (വൈസ് പ്രസിഡണ്ട്),ഹംന ആയിഷ, വൈഗശ്രീ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ കുഞ്ഞാറ്റ കൂട്ടം ബിജു അരിക്കുളം ഉദ്ഘാടനം ചെയ്യുന്നു.

Share news