KOYILANDY DIARY

The Perfect News Portal

രണ്ടു ദിവസം പത്തനംതിട്ട ജില്ലയിൽ ചരൽകുന്നിൽ സംസ്ഥാനത്തെ കർഷക സംഘം നേതൃത്വം ഒത്ത് ചേർന്ന് കാർഷിക മേഖലയിൽ ഏറ്റെടുക്കേണ്ട കാലിക ഉത്തരവാദിത്തങ്ങൾ വിശദമായി പരിശോധിച്ചു. ഭാവി കടമകൾക്ക് രൂപം നൽകി. ഇൻഡ്യയിലെ കർഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ് എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.
എം.വി. ഗോവിന്ദൻ മാസ്റ്റർ, ഡോ. തോമസ് ഐസക്, സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ, പ്രൊഫ. വി. കാർത്തികേയൻ നായർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം. ആർ. രാംകുമാർ, സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പ്രസിഡണ്ട് എം. വിജയകുമാർ, ട്രഷറർ ഗോപി കോട്ട മുറിക്കൽ, എന്നിവർ ക്ലാസുകൾ നയിച്ചു.
ത്രിപുര സംസ്ഥാന സെക്രട്ടറി പബിത്ര കർ ക്യാമ്പിനെ അഭിവാദ്യം ചെയ്തു. പൊരുതുന്ന ത്രിപുരക്ക് ഐക്യദാർഢ്യമായി കർഷകരിൽ നിന്നും സമാഹരിച്ച 20,34,979 രൂപ വേദിയിൽ വെച്ച് ഭാരവാഹികൾ കൈമാറി. എല്ലാ സഹകരണങ്ങളും ഉറപ്പു വരുത്തി നാം മുന്നോട്ട്.
കെ. ഷിജു കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം.