ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 179 പേരെ അറസ്‌റ്റു ചെയ്‌തു

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 169 കേസിലായി 179 പേരെ അറസ്‌റ്റു ചെയ്‌തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധിച്ചു. എംഡിഎംഎ (0.103 കിലോഗ്രാം), കഞ്ചാവ് (4.5 കിലോഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ പിടിച്ചെടുത്തു.
