പേരാമ്പ്രയിൽ അച്ഛനും രണ്ടാനമ്മയും കൂടി 15 കാരനെ മർദ്ദിച്ചു; അച്ഛൻ അറസ്റ്റിൽ

പേരാമ്പ്രയിൽ പതിനഞ്ചു വയസുകാരനെ അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്തിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാനമ്മയെ പിന്നീട് വിട്ടയച്ചു. പതിവായി വീട്ടിൽ മദ്യപിച്ചു വന്നു പ്രശ്നം ഉണ്ടാക്കലാണ് ഇയാളുടെ രീതി. ഇന്നലെ വീണ്ടും മദ്യപിച്ച് വന്ന് വീട്ടിൽ പ്രശ്നമുണ്ടാക്കി.

മർദ്ദനം സഹിക്കാനാവാത്തതിനെ തുടർന്ന് കുട്ടി വീട്ടിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
