KOYILANDY DIARY.COM

The Perfect News Portal

സീനിയർ ചേമ്പർ ഇന്റർനാഷണൽ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും

കൊയിലാണ്ടി: സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നാഷണൽ വൈസ് പ്രസിഡണ്ട് കെ.പി.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സി.കെ ലാലു അധ്യക്ഷനായി. കരാത്തെ ഒരു സമഗ്ര പഠനം എന്ന പുസ്തകമെഴുതിയ ഡോ. ജനാർദ്ദനനെ ആദരിച്ചു.

കലാകായിക രംഗത്തെ മികച്ച പ്രവർത്തനത്തിന് കൊരയങ്ങാട് വിക്ടറി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന് സീനിയർ ചേമ്പർ അലമാര സമ്മാനിച്ചു. നാഷണൽ ഡയറക്ടർ ജോസ് കണ്ടോത്ത്, പി.ഇ. സുകുമാർ, സി. കെ. മനോജ്‌, അഡ്വ. ജതീഷ് ബാബു, ഇ. ചന്ദ്രൻ, ഡോ. ഇ. സുകുമാരൻ എന്നിവർ സംസാരിച്ചു.

Share news