KOYILANDY DIARY.COM

The Perfect News Portal

ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ചരിത്ര സംഭവങ്ങൾ ആസ്പദമാക്കി നിർമ്മിച്ച സിനിമകളാണ് ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. കൊയിലാണ്ടി സമന്വയയിലാണ് രണ്ട് ദിവസം നീണ്ട്നിൽക്കുന്ന ഫിലിം ഫെസ്റ്റ് നടക്കുന്നത്.

അമൃതമഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14ന് കൊയിലാണ്ടി ടൗൺഹാളിൽ സുദർശനം 2022 എന്ന പേരിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാചരണത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി ഖണ്ഡ് പ്രചാർ പ്രമുഖ് കെ.പി. കൃപേഷ്മാസ്റ്റർ, അർജ്ജുൻ. സി, അനിൽ. ടി എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *