മേപ്പയ്യൂരില്‍ ബസ്സ് ജീവനക്കാർ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: മേപ്പയ്യൂരില്‍ ബസ്സ് ജീവനക്കാർ തമ്മില്‍ സംഘര്‍ഷം. സമയക്രമത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് എത്തിയത്. മേപ്പയൂര്‍ ബസ്സ് സ്റ്റാന്‍ഡിയിലായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പുതിയസ്റ്റാന്റിലും കൊയിലാണ്ടിയിലും ബസ് ജീവനക്കാര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തമ്മില്‍ തല്ലിയ ബസ് ജീവനക്കാരെ നാട്ടുകാര്‍ പിന്നീട് പിന്തിരിപ്പിക്കുകയായിരുന്നു.

