മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാടും പുണ്യം റസിഡൻസ് അസോസിയേഷനും, മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൽ വെച്ചു നടന്ന ക്യാമ്പ് എംഎംസി ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. രമേശ്. രവീന്ദ്രൻ ഉദ്ഘടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ശശിധരൻ ടി പി അധ്യക്ഷത വഹിച്ചു.

ജനറൽ മെഡിസിൻ. E N T നേത്രവിഭാഗം ഡോക്ടർമാരും ECG, ഷുഗർ. B P പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു. നഗരസഭ കൗൺസിലർമാരായ പി. ബി. ബിന്ദു, പ്രഭ ടീച്ചർ. വത്സരാജ് കേളോത്ത്, എംഎംസി സി.ഇ.ഒ. സാം മാത്യു. അസോസിയേഷൻ ട്രഷറർ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കല്ലേരി മോഹനൻ സ്വാഗതവും സി കെ കൃഷ്ണൻ നന്ദിയും പറഞ്ഞു.


