KOYILANDY DIARY.COM

The Perfect News Portal

ഇ. പ്രസുഭന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

കൊയിലാണ്ടി: ഇ. പ്രസുഭന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കുത്തിവെപ്പിലൂടെ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ എച്ച്.ഐ.വി. എയ്ഡ്സ്, തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒയിസ്ക ഐഡിയു സുരക്ഷ പ്രോജക്ടിലെ സീനിയർ ഔട്ട്‌റീച് വർക്കർ. ഇ. പ്രസുഭന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

പ്രോജക്ടിന്റെ പ്രാരംഭ ഘട്ടം മുതൽ 14 വർഷക്കാലം ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു പ്രോജെക്ടിനെ ഉന്നതങ്ങളിലേക്ക് നയിക്കാൻ പ്രസുഭൻ വഹിച്ച പങ്ക് വളരെ വലുതാണെന്നും, ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന അദ്ധേഹത്തിന്റെ അസാന്നിദ്ധ്യം പ്രോജക്ടിന് വലിയൊരു നഷ്ടമാണെന്നും ചടങ്ങിൽ സംസാരിക്കാവെ പ്രൊജക്റ്റ്‌ മാനേജർ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *