നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം


കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചക്ക് 2.30 മണിയോടുകൂടിയാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിന്റെ നിർമ്മാണത്തനായി ഉപയോഗിച്ച കൂട്ടിയിട്ട പലകകൾക്കാണ് തീപിടിച്ചതെന്ന് മനസിലാക്കുന്നു. ഇന്ന് രാവിലെ മുതൽ ഇവിടെനിന്ന് പുക ഉയരുന്നത് കണ്ടതായി പട്ടണത്തിലെ ചില കച്ചവടക്കാർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

പ്ലാസ്റ്റിക് വേസ്റ്റുകൾ കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘം എത്തി വെള്ളം ചീറ്റി തീയണക്കുകയായിരുന്നു. കോഴിക്കോട്ടുകാരായ ഒരു സ്വകാര്യ ബാർ ഉടമയുടെയതാണ് കെട്ടിടമെന്ന് അറിയുന്നു.


