പയ്യോളി ഗവ. വൊക്കോഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഇനി മുതൽ തിക്കോടിയൻ്റെ പേരിൽ

കൊയിലാണ്ടി: പയ്യോളി ഗവ. വൊക്കോഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഇനി മുതൽ തിക്കോടിയൻ്റെ പേരിൽ.. ഉത്തരവ് പുറത്തിറങ്ങിയതായി വിദ്യഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, പയ്യോളി എന്ന പേരിലാണ് ഇനി മുതൽ സ്കൂൾ അറിയപ്പെടുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അധ്യാപക രക്ഷാകർത്തൃസമിതി യോഗം ഉന്നയിച്ച ആവശ്യത്തിന്മേലാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർക്കും പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ നാടകവേദിക്കും പ്രക്ഷേപണ രംഗത്തും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ സര്‍ഗ്ഗാത്മക വ്യക്തിയാണ് പി. കുഞ്ഞനന്തന്‍ നായര്‍ എന്ന തിക്കോടിയൻ അരങ്ങ് കയറാതെ അരങ്ങിന് പുതിയ മാനങ്ങള്‍ തീര്‍ത്തൂ.


തിക്കു എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന തിക്കോടിയന്‍ അമ്പതുകളിലും അറുപതുകളിലും പ്രൊഫഷണല്‍ നാടകവേദി കച്ചവട താല്‍പര്യങ്ങളില്‍ അദൃശ്യമാകുമ്പോള്‍ അമേച്വര്‍ നാടകവേദിയിലൂടെ പുത്തനുണര്‍വ്വിന്റെ പാഠങ്ങള്‍ പഠിപ്പിച്ച തിക്കോടിയന് സ്കൂളിൻ്റെ പുതിയ നാമകരണത്തോടെ ഉചിത സ്മാരകമാവുകയാണ്.


