ഗോപി മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികം ആചരിച്ചു


കൊയിലാണ്ടി: ടി. ഗോപി മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികം ആചരിച്ചു. കൊയിലാണ്ടിയിലെ സമുന്നതനായ സിപിഐഎം നേതാവും കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ടി. ഗോപി മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. അദ്ധേഹത്തിൻ്റെ സ്വവസതിയിൽ നടന്ന അനുസ്മരണ പരിപാടി മുൻ എം.എൽ.എ.യും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽഎ. കെ. ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.

കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ഷിജു മാസ്റ്റർ, അഡ്വ. എൽ.ജി. ലിജീഷ്, സൌത്ത് ലോക്കൽ സെക്രട്ടറി പി.കെ. ഭരതൻ, സിഐടിയു നേതാവ് എം. പത്മനാഭൻ, കുടുംബാഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥൻ സ്വാഗതവും ടി.വി ദാമോദരൻ നന്ദിയും പറഞ്ഞു. നേരത്തെ അദ്ധേഹത്തിൻ്റെ ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്.


