മൂടാടി കടലിൽ അകപ്പെട്ട ശിഹാബിനെ കണ്ടെത്താനായില്ല

ശിഹാബിനായി തിരച്ചിൽ തുടരുന്നു.. കൊയിലാണ്ടി: മൂടാടി കടലിൽ അകപ്പെട്ട മത്സ്യതൊഴിലാളി ശിഹാബിനെ (27) കണ്ടെത്താനായില്ല. ഇന്നു രാവിലെ’നന്തി ലൈറ്റ് ഹൗസിനു സമീപം കുന്നുമ്മൽതാഴെ കോടിക്കൽ കടപ്പുറത്ത് വെച്ച് കണ്ടെത്തി എന്ന വാർത്ത പരന്നിരുന്നു. ഇതേ തുടർന്ന് കൊയിലാണ്ടി പോലീസ് ആംബുലൻസുമായി കോടിക്കൽ കടപ്പുറത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാൽ പാറമടയ്ക്കുള്ളിൽ മൃതദേഹത്തോട് തോന്നിക്കുന്ന എന്തോകണ്ടെത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്.

തെരച്ചിൽ നടത്തിയ നാട്ടുകാരും വിവിധ സർക്കാർ ഏജൻസികളും അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു. കൊയിലാണ്ടി പോലീസ് സ്ട്രെക്ച്ചർ ഉൾപ്പെടെ ആംബുലൻസുമായി പുറപ്പെട്ടത്. ഔദ്യോഗിക കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഡയറി ഉൾപ്പെടെ ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ വീണ്ടും തെരച്ചിൽ സജീവമാക്കിയിരിക്കുകയാണ്. ഇന്നലെയാണ് മൂടാടി കടലിൽ മത്സ്യബന്ധനത്തിന് പോയ മൂന്നംഗസംഘം തോണിമറിഞ്ഞ് അപകടിത്തിൽപ്പെടുന്നത്. ഇതിൽ രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ശിഹാബിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.


കൊയിലാണ്ടി അഗ്നി രക്ഷാ സേന, പോലീസ്, കോസ്റ്റ് ഗാർഡ് തുടങ്ങിയവയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിരുന്നു. സർക്കാറിൻ്റെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് തെരച്ചിൽ നേവിയുടെയും സഹായം തേടി ഇന്നലെ വൈകീട്ടോടെ തെരച്ചിൽ നടത്തിയിരുന്നു.. കൊച്ചി കോസ്റ്റ് ഗാർഡിൻ്റെ മുഴുവൻ തെരച്ചിൽ സംവിധാനങ്ങളും ഉള്ള ഹർണവേഷ് എന്ന ബോട്ടും തെരച്ചിലിനായി എത്തിച്ചേർന്നു.


