കൊയിലാണ്ടിയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു


കുടയ്ക്കുള്ളിൽ കാറ്റ് കുടുങ്ങി ട്രെയിനിനടുത്തേക്ക് തെന്നി മാറി.. കൊയിലാണ്ടി: അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി ട്രെയിൽ തട്ടി മരിച്ചു. ഒഞ്ചിയം കെ.വി. ഹൗസിൽ അനൂപ് ആനന്ദിൻ്റെ (മാധ്യമം കോഴിക്കോട്)യും ധന്യയുടെയും മകൻ ആനന്ദ് (11) ആണ് മരണമടഞ്ഞത്. പന്തലായനി തെരുവത്ത് പീടികയ്ക്ക് സമീപമായിരുന്നു അപകടം. പന്തലായനി. ബി.ഇ.എം സ്കുൾ വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിലെ ടീച്ചറാണ് അമ്മ ധന്യ. ഇന്ന് വൈകീട്ട് 4 മണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

കുട നിവർത്തി പോകുമ്പോൾ ട്രെയിനിൻ്റെ കാറ്റിൽ കുടയോടൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ആരോമൽ, കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചു.


