കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് ഷീജയെ അപമാനിച്ച സംഭവത്തില്‍ പി സി ജോര്‍ജിനെതിരെ കേസ്

കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് ഷീജയെ പി സി ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കേസ്. എസ്. ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചോദിച്ചപ്പോള്‍ പിസി ജോര്‍ജ് അധിക്ഷേപകരമായി പെരുമാറുകയായിരുന്നു.

കൈരളി TV റിപ്പോര്‍ട്ടര്‍ ഷീജക്ക് നേരെ PC ജോര്‍ജിന്റെയും കൂട്ടാളികളുടെയും അക്രമം നടന്നത് ചോദ്യം ചോദിക്കുന്ന വേളയിലായിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന ഷീജയുടെ ചോദ്യത്തിന് തന്റെ പേര് പറയട്ടെ എന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു ജോര്‍ജ്. ഷീജയെ അപമാനിച്ച ജോര്‍ജിന്റെ നടപടിയെ അപ്പോള്‍ തന്നെ ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.


