അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണം: കോൺഗ്രസ്സ്

കൊയിലാണ്ടി: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശ വ്യാപകമായി കോൺഗ്രസ്സ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സത്യാഗ്രഹം നടത്തി. മുൻ കെ.പി.സി.സി. ജനറൽ സിക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും ശക്തമായ സായുധസേനകളിലൊന്നായ ഇന്ത്യൻ സൈന്യത്തെ ദുർബലപ്പെടുത്തുകയും യുവാക്കുളുടെ തൊഴിൽ സാദ്ധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് അദ്ദേഹം പറഞ്ഞു. വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.

സി.വി.ബാലകൃഷ്ണൻ, പി. രത്നവല്ലി, മഠത്തിൽ നാണു, വി.പി. ഭാസ്കരൻ കെ. വിജയൻ, പടന്നയിൽ പ്രഭാകരൻ, വി.ടി. സുരേന്ദ്രൻ, ഷഫീഖ് വടക്കെയിൽ, പി.ബാലകൃഷ്ണൻ, കെ.പി.നിഷാദ്, എം.സതീഷ് കുമാർ, എൻ. മുരളീധരൻ, പി.വി.വേണുഗോപാൽ, പി. ബാലകൃഷ്ണൻ അരുൺ മണമൽ, കെ.ടി. വിനോദ് എന്നിവർ സംസാരിച്ചു.


