കൊയിലാണ്ടിയിൽ പി.എം. കിസാൻ ലാൻ്റ് വെരിഫിക്കേഷൻ ക്യാമ്പ് നാളെ അവസാനിക്കും

കൊയിലാണ്ടി കൃഷിഭവനിൽ പി.എം. കിസാൻ ലാൻ്റ് വെരിഫിക്കേഷൻ ക്യാമ്പ് നാളെ വെള്ളിയാഴ്ച അവസാനിക്കും. കൃഷി വകുപ്പിൻ്റെ എ.ഐ.എം.എസ്. പോർട്ടലിൽ പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ഭൂമി വെരിഫിക്കേഷൻ ഇതുവരെ ചെയ്യാത്ത നഗരസഭ കൃഷിഭവൻ പരിധിയിലെ കർഷകർക്കാണ് ക്യാമ്പ് ആരംഭിച്ചത്.

23, 24 തിയ്യതികളിലായി നടക്കുന്ന ക്യാമ്പിൽ ആരംഭ ദിവസം നൂറുകണക്കിന് കർഷകർ രേഖകളുമായി എത്തി റജിസ്റ്റർ ചെയ്തു. ക്യാമ്പ് തികച്ചും സൗജന്യമാണ്. പദ്ധതിയിൽ അംഗങ്ങളായ പകുതി പേർ മാത്രമാണ് ഇതുവരെയും റജ്സ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്. ആയതിനാൽ ഈ അവസരം പരമാവധി പ്രയജനപ്പെടുത്തണമെന്ന് കൊയിലാണ്ടി കൃഷി ഓഫീസർ അറിയിച്ചു.


ആവശ്യമായ രേഖകൾ:
Advertisements

- നികുതി ശീട്ട് (കഴിഞ്ഞ വർഷേത്തേത് ആയാലും സ്വീകരിക്കും),
- ആധാ കാർഡ്,
- റേഷൻ കാർഡ്,
- ബാങ്ക് പാസ്സ് ബുക്ക്
- പി.എം. കിസാൻ സമ്മാന നിധിയിൽ റജിസ്റ്റർ ചെയ്ത നമ്പർ ഉള്ള ഫോൺ (ഒ.ടി.പി ആവശ്യിന് മാത്രം)
AIMS രജിസ്ട്രേഷൻ ചെയ്തിട്ടുള്ള കർഷകർ കൃഷിഭവനിൽ ലാൻഡ് വെരിഫിക്കേഷന് വേണ്ടി വരുമ്പോൾ AIMS യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്

