പി. എം. കിസാൻ പദ്ധതി ഗുണഭോക്താക്കളിൽ നിന്ന് സ്ഥല വിവരങ്ങൾ ശേഖരിക്കുന്നു

അരിക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ പി. എം. കിസാൻ പദ്ധതി പ്രകാരം സ്ഥല വിവരങ്ങൾ ഓൺലൈൻ ആയി ഇനിയും സമർപ്പിക്കാത്ത കർഷകർക്കായി അരിക്കുളം കൃഷി ഭവൻ സൗജന്യ ലാൻ്റ് വെരിഫിക്കേഷൻ ആരംഭിച്ചു. 23 മുതൽ 25 വരെയാണ് സ്പെഷ്യൽ ക്യാമ്പ് നടക്കുന്നത്. ഉപഭോക്താക്കൾ രാവിലെ 11 മണി മുതൽ അരിക്കുളം കൃഷി ഭവനിൽ എത്തി പി.എം. കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

25-06-2022-നകം ലാൻഡ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് പി. എം കിസാൻ പദ്ധതിയുടെ തുടർ ആനുകൂല്യം നഷ്ടപ്പെട്ടേക്കാമെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ. അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0496-2695052 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആവശ്യമായ രേഖകൾ:
Advertisements

- നികുതി ശീട്ട് (കഴിഞ്ഞ വർഷേത്തേത് ആയാലും സ്വീകരിക്കും),
- ആധാ കാർഡ്,
- റേഷൻ കാർഡ്,
- ബാങ്ക് പാസ്സ് ബുക്ക്
- പി.എം. കിസാൻ സമ്മാന നിധിയിൽ റജിസ്റ്റർ ചെയ്ത നമ്പർ ഉള്ള ഫോൺ (ഒ.ടി.പി ആവശ്യിന് മാത്രം)
AIMS രജിസ്ട്രേഷൻ ചെയ്തിട്ടുള്ള കർഷകർ കൃഷിഭവനിൽ ലാൻഡ് വെരിഫിക്കേഷന് വേണ്ടി വരുമ്പോൾ AIMS യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്

