13 വയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ബാലുശ്ശേരി പൂനത്ത് സ്വദേശി പാൽവള്ളി കുന്നുമ്മൽ വീട്ടിൽ മാധവൻ (58) എന്നയാളെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ശിക്ഷ വിധിച്ചത്.

2019 ൽആണ് കേസിനാസ്പദമായ സംഭവം നടന്നത് ഇൻസ്ട്രുമെന്റ് ബോക്സ് എടുക്കാൻ സുഹൃത്തിന്റെ കൂടെ കുട്ടിയുടെ അച്ഛന്റെ വീട്ടിൽ പോയ സമയത്തു കുട്ടിയെ പിന്തുടർന്നു വന്ന പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, സ്കൂളിൽ നിന്നു കൗൺസിലിങ്ങിനിടെ ആണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്,


നേരത്തെ കുട്ടിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി. ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർ എ. സായൂജ് കുമാറാണ് അന്വേഷിച്ചത്, പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.


