ഡോ. ജെപീസ് ക്ലാസ്സസും കൊയിലാണ്ടി മീഡിയാ ക്ലബ്ബും ചേർന്ന് ഉന്നത വിജയികളായ വിദ്യർത്ഥികളെ അനുമോദിച്ചു

ഡോ. ജെപീസ് ക്ലാസ്സസും കൊയിലാണ്ടി മീഡിയാ ക്ലബ്ബും സംയുക്തമായി കരിയർ ഗൈഡൻസ് ക്ലാസ്സും എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എസ്സ്.എസ്സ്. മാളിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ. ജെപീസ് ക്ലാസ്സസ് മാനേജർ ശരത്ത് അദ്ധ്യക്ഷതവഹിച്ചു. ഉന്നത വിജയികളായ വിദ്യാർത്ഥികൾക്ക് എം.എൽ.എ.യും മീഡിയാ ക്ലബ്ബ് ഭാരവാഹികളും ജെ.പി.എസ്. ടീമും ചേർന്ന് ഉപഹാരങ്ങൾ കൈമാറി. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജെപീസിനെ എം.എൽ.എ. പ്രത്യേക അഭിനന്ദനം അറിയിച്ചു.

കൊയിലാണ്ടി മേഖലയിലെ സ്കൂളിൽ നിന്ന് ഉന്നത വിജയം കൈവരിച്ച മുന്നൂറിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാമിന് ജെ.പി.എസ് മോട്ടീവേഷണൽ സ്പീക്കർ അനസ്, ജെ.പി.എസ്. മാനേജിംഗ് ഡയറക്ടർ ഡോ. ജിപിൻ ലാൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ നഗരസഭ പെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് കെ.എം, മാധ്യമ പ്രവർത്തകൻ എൻ.വി. ബാലകൃഷ്ണൻ,


കേരള പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് ജോയിൻ്റ് സെക്രട്ടറി സുനിൽകുമാർ ബി, എസ്സ്.എസ്.മാൾ മാനേജർ ഷിനോജ്, ഡോ.ജെപീസ് കോ-ഓഡിനേറ്റർ, വിഘ്നേഷ് പുരുഷോത്തമൻ, ഭാരജ് ലജ്ന മൾട്ടി ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടി ബ്രാഞ്ച് മാനേജർ വിജു മോഹൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരള പത്ര പ്രവർത്തക അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി സി.കെ. ആനന്ദൻ സ്വാഗതവും കോ-ഓഡഡിനേറ്റർ ഇർഫാദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.എൽ.എ.യെ എം.ഡി ഡോ. ജിപിൽലാൽ, മാനേജർ ശരത്ത് എന്നിവർ ചേർന്ന് ഉപഹഹാരം നൽകി ആദരിച്ചു.


