SSLC ഉന്നത വിജയികളെ യൂണിവേഴ്സൽ കോളജ് അനുമോദിച്ചു

കൊയിലാണ്ടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൊയിലാണ്ടി യൂണിവേഴ്സൽ കോളജ് അനുമോദിച്ചു. ഇത്തവണ കോളജിൽ പഠനം നടത്തിയ 85 വിദ്യാർത്ഥികളാണ് ഫുൾ എപ്ലസ് നേടി വിജയിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പാൾ ഹരിദാസ് പി. ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കരിയർ ഗൈഡൻസ് ക്ലാസിന് സജീവ് ഒതയോത്ത് നേതൃത്വം നൽകി. ശശീന്ദ്രൻ, ശബരിനാഥ്, വിനോദ് പി, സന്ധ്യ, സജോഷ് എന്നിവർ സംസാരിച്ചു.

