KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സർക്കാർ സ്കൂളുകൾക്ക് നൂറ് മേനി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സർക്കാർ സ്കൂളുകൾക്ക് നൂറ് മേനി. ഗവ: മാപ്പിള സ്കൂളിൽ 132 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 8 പേർ ഫുൾഎ പ്ലസ് നേടി വിജയിച്ചു. ഗവ. ഗേൾസ് സ്കൂളിൽ 333 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 78 പേർ മുഴുവൻ എ പ്ലസ് വിജയം കരസ്ഥമാക്കി. ഗ വ.. ഫിഷറീസ് സ്കൂളിൽ 3 പേരാണ് പരീക്ഷ എഴുതിയത് മൂന്നു പേരും വിജയിച്ചു. പൊയിൽക്കാവ് എച്ച്.എസ്.എസ് ൽ 243 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു.

24 പേർ എ പ്ലസ് നേടി. തിരുവങ്ങൂർ എച്ച്.എസ്.എസ് ൽ 715 പേർ പരീക്ഷ എഴുതിയതിൽ 714 പേർ വിജയിച്ചു. വാസുദേവാ ശ്രമം സ്കൂളിൽ 46 പേർ വിജയിച്ചു. 5 പേർക്ക് എ പ്ലസ് നേടി. അരിക്കുളം മായൻ മെമ്മോറിയൽ സ്കൂളിൽ 222 പേർ വിജയിച്ചു. 12 ഫുൾ എ പ്ലസ് നേടി. ജി.വി.എച്ച്. എസ്.എസ്.ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 98.64 വിജയശതമാനം കരസ്ഥമാക്കി. 56 പേരാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. 514 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 507 പേർ വിജയികളായി.

Share news

Leave a Reply

Your email address will not be published. Required fields are marked *