KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നത് പരിസരവാസികൾക്ക് പ്രയാസമാകുന്നു. റെയിൽവേ പുറമ്പോക്ക് സ്ഥലത്തേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് ചാക്കിലും കവറുകളിലുമായി കൊണ്ടുവരുന്ന മാലിന്യം റെയിൽവേ സ്ഥലത്തെ പൊന്തക്കാട്ടിലേക്കാണ് വലിച്ചെറിയുന്നത്. ഈ മാലിന്യം മഴയിൽ ചീഞ്ഞ് അസഹ്യമായ

ദുർഗന്ധമാണ് ഉണ്ടാക്കുന്നത്. മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്നു കാണിച്ച് റെയിൽവേ അധികൃതർ ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന് കുറവില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *